കൊല്ലം: ജനതാ മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആർ.ജെ.ഡി നേതാവ് ഡോ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. സ്വകാര്യമേഖലയിലും കടൽ ഖനനം അനുവദിച്ചു കൊണ്ടുളള ഭേദഗതി കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയപ്പോൾ കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ജനത മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.ടി. ശ്രീധരൻ, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ഷെബീർ മാറ്റാപ്പളളി, കായിക്കര നജീബ്, എ. വിനീത്കുമാർ, പ്രൊഫ. മാധവൻ പിളള, പേരൂർ ശശിധരൻ, മോഹൻ.സി.അറവന്തറ, ജോയ്സ് തിരുവനന്തപുരം, ജൂലിയസ്, മണക്കാട് നൗഷാദ്, ഉഷാകുമാരി, ഭുവനേശ്വരൻ, നെപ്പോളിയൻ, വടമൺ വിനോജി, നാസർ, ധർമ്മരാജൻ, കല്ലിൽ സോമൻ തുടങ്ങിയവർ സംസാരിച്ചു.. ചെറിയഴീക്കൽ ദേവരാജൻ പ്രസിഡന്റായി ജില്ലാ കമ്മിറ്രി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |