SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

വേനലിൽ പൊള്ളി കാർഷിക മേഖല

കൊല്ലം: വേനൽ കനത്തതോടെ ജി​ല്ലയുടെ കിഴക്കൻ മേഖലയിൽ രണ്ടു മാസത്തി​നി​ടെ 1.21 കോടി​യുടെ കൃഷി​നാശമെന്ന് കൃഷി​വകുപ്പ്. വിളകൾ വ്യാപകമായി കരിഞ്ഞുണങ്ങി. 276.28 ഹെക്ടറിലായി 451 കർഷകരാണ് വേനലി​ന്റെ ചൂടറി​ഞ്ഞത്.

അഞ്ചൽ, പുനലൂർ ബ്ലോക്കുകളിലാണ് കൂടുതൽ നാശം. അഞ്ചലിൽ 36.06 ലക്ഷത്തി​ന്റെയും പുനലൂർ ബ്ലോക്കിൽ 21.14 ലക്ഷത്തി​ന്റെയും കൃഷി നശിച്ചു. അഞ്ചലിൽ 129 കർഷകരുടെ 208.6 ഹെക്ടർ ഭൂമിയിലാണ് വേനൽ നാശം വിതച്ചത്. കൊട്ടാരക്കര, ചടയമംഗലം, വെട്ടിക്കവല എന്നീ മേ​​ഖ​​ല​​ക​​ളി​​ലും വ്യാപക നാ​​ശ​മു​ണ്ടാ​യി. പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​കർ കടക്കെണിയിലായി​. ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തും ആ​ഭ​ര​ണം പ​ണ​യ​പ്പെ​ടു​ത്തി​യും പ​ലി​ശയ്​ക്കെ​ടു​ത്തു​മൊ​ക്കെയാണ് ഭൂരി​ഭാഗം പേരും കൃ​ഷി​യി​റ​ക്കി​യത്. കാട്ടുപന്നികളുടെ ശല്യത്തെ പ്രതിരോധിച്ച് ഇത്രയും നാൾ പി​ടി​ച്ചു നി​ന്ന കർഷകർക്ക് വേനൽക്കാലം വലി​യ ആഘാതമായി​.

വെള്ളമൊഴിച്ചിട്ടും കൃഷി പച്ചപി​ടി​ക്കുന്നി​ല്ലെന്ന് കർഷകർ പറയുന്നു. പലേടത്തും കുടിവെള്ള സ്രോതസുകളിലെ ജലനിരപ്പ് താഴ്ന്നതോടെ കൃഷി നനയ്ക്കാനുള്ള മാർഗങ്ങളും ഇല്ലാതാവുകയാണ്. ലഭ്യമായ വെള്ളമുപയോഗി​ച്ച് കൃഷി​ നനയ്ക്കുമ്പോൾ കൊടും ചൂടിൽ വളരെ വേഗം നീരാവിയായി പോകുന്നുവെന്നും കർഷകർ പറയുന്നു.

വാഴകൾ ഒടി​യുന്നു

കരകൃഷിക്കും ചൂട് പ്രതിസന്ധിയാവുകയാണ്. വാഴ കർഷകരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കുലവാഴകൾ ഉൾപ്പെടെ ചൂടേറ്റ് ഒടിഞ്ഞു വീഴുകയാണ്. മൂന്നുമാസത്തിനിടെ 498 കർഷകരുടെ 22,202 വാഴകൾ നശിച്ചു. സമയമാകാതെ കുലച്ച വാഴകളിലെ കുലകൾക്ക് വിപണിയിൽ കാര്യമായ വിലയും ലഭിക്കുന്നില്ല. റബ്ബർ, കശുഅണ്ടി, മരച്ചീനി, നെല്ല് എന്നീ വിളകളെയും വേനൽ ബാധിച്ചു. പാവൽ, പടവലം എന്നിവയുടെ ഉത്പാദനവും കുറഞ്ഞു.

അറിയിക്കണം വി​വരങ്ങൾ

 വിളനാശം സംഭവിച്ചവർ കൃഷിഭവനിൽ വിവരം അറിയിക്കണം

 നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ എ.ഐ.എം.എസ് ആപ്പിലൂടെയോ വിവരം കൈമാറാം

 വിള ഇൻഷ്വർ ചെയ്തിട്ടില്ലാത്തവർ പത്ത് ദിവസത്തിനുള്ളിലും ചെയ്തവർ 15 ദിവസത്തിനുള്ളിലും അപേക്ഷ സമർപ്പിക്കണം

 പനാശനഷ്ടം സംഭവിച്ച വിളകൾ രിശോധന കഴിയും വരെ അതേപടി നിലനിറുത്തണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL