SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

t
രാജീവ്

കൊല്ലം: ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി എക്സൈസ് കൊല്ലം റേഞ്ച് ഓഫീസ് ടീം നടത്തിയ പരിശോധനയിൽ മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. 27.148 ഗ്രാം നൈട്രെസെപ്പാം, 380 എണ്ണം ടൈഡോൾ എന്നിവയുമായി കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടത്തിൽ രാജീവാണ് (39) പിടിയിലായത്.

കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജീവ് ഒരാഴ്ചയായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഉറക്കം ഇല്ലായ്മയ്ക്ക് ഉപയോഗിക്കുന്നതാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത നൈട്രാസെപാം. അതികഠിനമായ വേദനകൾക്കും ക്യാൻസർ ചികിത്സകൾക്കും ഉപയോഗിക്കുന്നതാണ് ടൈഡോൾ. ഈ ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച ശേഷം പഞ്ഞിയിൽ മുക്കി സിറിഞ്ചിൽ നിറച്ചാണ് ലഹരിക്കായി ശരീരത്തിൽ കുത്തിവയ്ക്കുന്നത്.

രാജീവ് പിടിയിലാകുമ്പോൾ അയാളുടെ ഫോണിലേക്ക് നിരന്തരം ആവശ്യക്കാർ വിളിച്ചുകൊണ്ടിരുന്നു, കൂടുതലും വിദ്യാർത്ഥികളാണ്. വാട്സ്ആപ്പ് വഴിയും ഇയാൾ കച്ചവടം നടത്തുന്നു. ഗുളിക ഒന്നിന് രണ്ട് രൂപയിൽ താഴെ മാത്രം വിലയുള്ളപ്പോൾ ഇയാൾ ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത് 900 രൂപ വരെയാണ്. പ്രതിക്ക് ഗുളികകൾ എത്തിച്ചവരെക്കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷഹാലുദ്ദീൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അനീഷ്‌ കുമാർ, ജ്യോതി, നാസ‌ർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, പ്രദീഷ്, വിശ്വനാഥൻപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെ, കൊലക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പള്ളിത്തോട്ടം ആറ്റുകാൽ പുറമ്പോക്കിൽ സിയാദ് (40) പത്ത് ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL