SignIn
Kerala Kaumudi Online
Friday, 23 October 2026 1.47 AM IST

മാനഭംഗശ്രമം: പ്രതി പിടിയിൽ

sreekumar-
ശ്രീകുമാർ

കുന്നത്തൂർ: മാനസിക പരിമിതിയുള്ള 40 വയസുകാരിയെ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കല്ലട ഐത്തോട്ടുവ സാലു ഭവനത്തിൽ ശ്രീകുമാർ പിടിയിൽ. ആഞ്ഞിലിമൂട് ചന്തയിൽ നിന്ന് മത്സ്യം വാങ്ങി കാരാളിമുക്കിലേക്ക് നടന്നു പോകവേ കഴിഞ്ഞ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്.

യുവതിക്ക് സമീപം പിക്കപ്പ് വാൻ നിറുത്തിയ ശേഷം ചായ കുടിക്കാൻ വിളിക്കുകയും ഒഴിഞ്ഞു മാറിയപ്പോൾ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റി കുറ്റിയിൽമുക്ക് ഭാഗത്ത് എത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകളെ ഉപദ്രവിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL