കൊല്ലം: ടി കോസ്റ്റൽ റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്ബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതൽ മേയ് 31വരെ എല്ലാ ദിവസവും രാവിലെ 6.30ന് കൊല്ലം സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മുൻ എ.ജി.എസ് ഓഫീസ് ഫുട്ബാൾ ടീം ക്യാപ്ടൻ ആദം.വി.ഫെർണാണ്ടസ്, കെ.എസ്.ഇ.ബി മുൻ ക്യാപ്ടൻ വി.ചന്ദ്രബാബു, കെ.എസ്.ഇ.ബി മുൻ പ്ലെയർ സുരേഷ് കുമാരൻ, മുൻ എസ്.ബി.ടി ഗോൾ കീപ്പർ സജി കുമാർ, മുൻ കെ.എസ്.ഇ.ബി ഗോൾ കീപ്പർ ജൂനിയർ, മുൻ ടൈറ്റാനിയം പ്ലയർ ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. 8 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ മറ്റ് ലീഗ് മത്സരങ്ങൾക്ക് സി.ആർ.സി ടീമിലേക്ക് തിരഞ്ഞെടുക്കും. ജേഴ്സി, ബൂട്ട് എന്നിവ കൊണ്ടുവരണം. പരിശീലനം സൗജന്യം. രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കും. ഫോൺ: 9447389739, 9809858496.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |