SignIn
Kerala Kaumudi Online
Friday, 23 October 2026 1.50 AM IST

മുക്‌ത്യോദയം കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകൾ 17 ഇടങ്ങളിൽക്കൂടി

t
കൊല്ലം സിറ്റി പൊലീസ്‌ ലഹരിക്കെതിരെ നടപ്പാക്കുന്ന സംയുക്ത കർമ്മ പദ്ധതിയായ മുക്‌ത്യോദയം കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകൾ 17 ഇടങ്ങളിൽ കൂടി പ്രവർത്തന സജ്ജമായതിന്റെ ഉദ്ഘാടനം പള്ളിത്തോട്ടം ഓൺ ബോസ്കോ നഗറിൽ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം സിറ്റി പോലീസ്‌ വിവിധ വകുപ്പുകളുടെ സഹായത്തോടെ ലഹരിക്കെതിരായി നടപ്പാക്കുന്ന സംയുക്ത കർമ്മ പദ്ധതി മുക്‌ത്യോദയം കൂടുതൽ മേഖലകളിലേക്ക്. പദ്ധതിയുടെ ഭാഗമായ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകൾ 17 ഇടങ്ങളിൽ കൂടി പ്രവർത്തന സജ്ജമായി. പള്ളിത്തോട്ടം ഓൺ ബോസ്കോ നഗറിൽ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. പള്ളിത്തോട്ടം ഡിവിഷൻ കൗൺസിലർ എൻ. ടോമി, കൊല്ലം സിറ്റി അഡിഷണൽ എസ്.പി എൻ. ജിജി, പള്ളിത്തോട്ടം പൊലീസ് ഇൻസ്‌പെക്ടർ ഷെഫീഖ്, മനഃശാസ്ത്ര വിദഗ്ദ്ധ ഭുവനേശ്വരി സോജൻ തുടങ്ങിയവർ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മുതൽ 5 വരെ ഹെൽപ്പ് ഡെസ്ക് സേവനം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL