SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കല്ലട സി.ബി.എൽ ജലോത്സവം ഇന്ന്

vallam

കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കല്ലടയിലെ മത്സരങ്ങൾ ഇന്ന് മൺറോത്തുരുത്ത് കാരൂത്തറക്കടവ് മുതിരപ്പറമ്പ് നെട്ടാത്തിൽ നടക്കും. 2.30നാണ് മത്സരങ്ങൾ. കൊല്ലത്തെ ഫൈനൽ മത്സരത്തോട് കൂടിയാണ് വിജയികളെ പ്രഖ്യാപിക്കുക. ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് പോരാടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം, വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരം, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, നിരണം ബോട്ട് ക്ലബിന്റെ നിരണം, കാരിച്ചാൽ ചുണ്ടൻ എഫ്.സിയുടെ കാരിച്ചാൽ, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പൻ, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം, തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന, ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL