SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

ഏകീകൃത പാഠ്യപദ്ധതി വേണം

asramam-
9-ാമത് പഞ്ചവേദസദ്മത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക സമ്മേളനം അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കുട്ടികളുടെ ബൗദ്ധിക വികാസത്തിന് അനുസൃതമായി ഏകീകൃത പാഠ്യപദ്ധതി ആവിഷ്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ പറഞ്ഞു. വിദ്യാർത്ഥികളിൽ മാതൃ-പിതൃ- ഭ്രാതൃഭക്തി വളർത്താനും അദ്ധ്യാപകരെ ബഹുമാനിക്കാനും അനിവാര്യമായ മാർഗ്ഗരേഖ ആവശ്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വകർമ്മ വേദ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന 9-ാമത് പഞ്ചവേദസദ്മത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.കെ. സോമശേഖരൻ. ശ്രീ വിശ്വകർമ്മ വേദ പഠന കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പി. വാസുദേവൻ അദ്ധ്യക്ഷനായി. രാമചന്ദ്രൻ കടകമ്പള്ളി, വെള്ളിമൺ സുകുമാരൻ ആചാരി, ആറ്റൂർ ശരച്ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL