കൊല്ലം: വീടുകയറി ആക്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. കുമ്മിൾ ആനപ്പാറ മണിയൻമുക്ക് ഇന്ദുഭവനിൽ സുരേഷ് ബാബുവിനെയാണ് (52) കൊട്ടാരക്കര അസി. സെഷൻസ് ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്. കുമ്മിൾ ആനപ്പാറ മണിയൻമുക്ക് നന്ദനം വീട്ടിൽ പ്രകാശിനെയാണ് (48) ആക്രമിച്ചത്. 2020 നവംബർ 4ന് രാത്രി 8 ഓടെയായിരുന്നു ആക്രമണം. വീട്ടിലേക്ക് അസഭ്യം വിളിച്ചുകൊണ്ടുവന്ന സുരേഷ് ബാബു കൈവശമുണ്ടായിരുന്ന ടോർച്ചുകൊണ്ട് പ്രകാശിന്റെ തലയ്ക്ക് ആഞ്ഞടിച്ചു. മുഖത്ത് അടിയേറ്റതിൽ കണ്ണട പൊട്ടി, പരിക്കേറ്റു. ദേഹമാസകലം മർദ്ദിച്ചതായിട്ടാണ് കേസ്. കടയ്ക്കൽ എസ്.ഐ വി.സജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |