
കൊല്ലം: കവിയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്റെ പേരിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട കവിതാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി അർഹനായി. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂലായ് 6ന് വൈകിട്ട് 4ന് കടപ്പാക്കട സ്‌പോർട്ട്‌സ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി എം.സലീമും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |