
കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയപാത 66ൽ മണ്ണിൽ നിർമ്മിച്ച ഉയരപ്പാത തകർന്നതിനെ തുടർന്ന് സമാനമായ ഉയരപ്പാതകളുടെ അപകട സാദ്ധ്യത പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. പ്രവൃത്തിയുടെ മേൽനോട്ടത്തിന് ഡൽഹി ഐ.ഐ.ടിയിലെ പ്രൊഫസറെയും അസോസിയേറ്റ് പ്രൊഫസറെയും പാലക്കാട് ഐ.ഐ.ടി സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവിയെയും നിയോഗിച്ചു. നീണ്ടകര പാലത്തിന്റെ ഇരുവശത്തും പില്ലറിൽ തീർത്ത മേൽപ്പാലം ദീർഘിപ്പിക്കാനും ചവറ പാലത്തിന്റെയും കെ.എം.എം.എൽ അടിപ്പാതയുടെ ഇരുവശത്തേക്കും പില്ലറിൽ തീർത്ത ഉയരപ്പാത ദീർഘിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ അന്തിമ പരിഗണനയിലാണെന്നും എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |