കൊട്ടാരക്കര: കേന്ദ്ര സർക്കാർ പാസ്പോർട്ട് സേവനങ്ങളുടെ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പ്രവാസികളേയും ഗുരുതരമായി ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നിരക്ക് വർദ്ധന ജനങ്ങളുടെ യാത്രാ
സ്വാതന്ത്ര്യത്തേയും വിദ്യാഭ്യാസ ആവശ്യങ്ങളെയുമാണ് പ്രധാനമായും ബാധിക്കുന്നത്. അന്യായമായി വർദ്ധിപ്പിച്ച പാസ്പോർട്ട് സേവന നിരക്ക് പിൻവലിക്കണം. നഷ്ടപ്പെട്ട പാസ്പോട്ടിന്റെ പുന സ്ഥാപനത്തിനും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റിനും വൻതോതിൽ ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള ആവശ്യങ്ങളുടെ സുപ്രധാന രേഖകളിൽ ഒന്നാണിത്. ഫീസ് വർദ്ധനവ് ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനസ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |