SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.49 AM IST

' ബാഹുബലി ദോശ ആഗ്രഹിച്ച് ആനന്ദ് മഹീന്ദ്ര '

hi

കിളിമാനൂർ: ചട്ണി മാമി റസ്‌റ്റോറന്റിലെ ബാഹുബലി ദോശ കഴിക്കണമെന്ന ആഗ്രഹം എക്‌സിലൂടെ പങ്കുവച്ച് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ഒരുവർഷം മുമ്പ് കിളിമാനൂർ പുളിമാത്തിൽ ആരംഭിച്ച റസ്റ്റോറന്റിലെ പ്രധാന വിഭവമാണിത്.

' ഞായറാഴ്ചത്തെ ഭക്ഷണം ഒന്നിച്ചുകഴിക്കുന്നതിന് വേണ്ടി കുടുംബത്തെ 'ചട്ണി മാമി'യിലേക്ക് ടെലിപോർട്ട് ചെയ്യാൻ എനിക്ക് താത്പര്യമുണ്ട്.

ഫുഡ് ആപ്പ് അന്തർ സംസ്ഥാന സർവീസ് നടത്തിയിരുന്നെങ്കിൽ തനിക്കും ബാഹുബലി ദോശ കഴിക്കാമായിരുന്നെന്ന ആഗ്രഹവും ഇന്നലെ പോസ്റ്റ് ചെയ്‌ത കുറിപ്പിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു. ആനന്ദ് മഹീന്ദ്രയുടെ കൊച്ചുമകൻ കേരള സന്ദർശനത്തിനിടെ ചട്ണി മാമി വെജ് റെസ്റ്റോറന്റ് സന്ദർശിക്കുകയും ബാഹുബലി ദോശ കഴിക്കുകയും ചെയ്‌തിരുന്നു. വിഭവം ഇഷ്ടമായ കാര്യം പറഞ്ഞതോടെയാണ് ആനന്ദ് മഹീന്ദ്ര ഭക്ഷണത്തിന്റെ വീഡിയോ അടക്കം എക്സിൽ പോസ്റ്റ് ചെയ്തത്.

വലിയ മേശയുടെ നീളത്തിലുള്ള ദോശ മണിയൊച്ചയുടെ അകമ്പടിയോടെ പ്രത്യേക പാത്രത്തിലാണ് വിളമ്പുന്നത്. ഭക്ഷണത്തിന്റെ രുചിയും വിളമ്പുന്ന രീതിയും കൊണ്ട് ബാഹുബലി ദോശ അതിവേഗം ഹിറ്റാകുകയായിരുന്നു. കഴിയുമെങ്കിൽ മുംബയിലെത്തി ആനന്ദ് മഹീന്ദ്രയ്‌ക്ക് ബാഹുബലി ദോശ വിളമ്പാൻ സാദ്ധ്യതകൾ തേടുകയാണ് റസ്റ്റോറന്റ് ഉടമകളായ മഹേഷ് മണിരാജും മനേഷ് മണിരാജും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL