SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.02 AM IST

അദ്ധ്യാപകന് സസ്‌പെൻഷൻ: വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബി.ജെ.പി പ്രതിഷേധം; പൊലീസ് ബലം പ്രയോഗിച്ച് നീക്കി

കാസർകോട്: കുമ്പള ജി.എച്ച്.എസ്.എസിന്റെ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെതിരെ ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രി ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് വേദിക്ക് പുറത്ത് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം ജില്ലയിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുടെ പേര് ഉൾപ്പെടുത്തിയതിന്റെ പേരിൽ ബദിയടുക്ക പള്ളത്തടുക്ക എ.യു.പി സ്‌കൂളിലെ അദ്ധ്യാപൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.

സസ്പെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ മന്ത്രിയുടെ പ്രസംഗം നടക്കുന്ന വേദിക്ക് സമീപത്തേക്ക് നീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി. ഇതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ വേദിക്ക് സമീപത്തുനിന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം കുമ്പള പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി. ചടങ്ങ് നടക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ മുസ്ലിം ലീഗ് പ്രവർത്തകർ തിരിച്ചും മുദ്രാവാക്യം മുഴക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL