കൊല്ലം: പൂതക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും ബി.ബി. ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ആർ. ഇന്ദു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബാഷ് ബാബു, ജീജാ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. അതുൽ, ജെ.എസ്. ജാസ്മി, ജി.ജെ. ശിവൻ, സജീഷ് മാങ്കൂട്ടം, ചിപ്പി ചന്ദ്രൻ, ആർ. നൗഷാദ്, പി. ബീന, കൃഷി ഓഫീസർ പി. സുബാഷ്, കൃഷി അസിസ്റ്റന്റ് എസ്. രാജേഷ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കാർഷികോത്പന്നങ്ങൾ, നടീൽ വസ്തുക്കൾ, ഉത്പാദനോപാധികൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |