SignIn
Kerala Kaumudi Online
Monday, 13 July 2026 1.53 AM IST

ഫുട്ബാൾ സമ്മർ ക്യാമ്പിന് സമാപനം

പന്മന: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസിൽ നടന്നുവന്ന ഫുട്ബാൾ സമ്മർ ക്യാമ്പ് സമാപിച്ചു. പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപനത്തോട് അനുബന്ധിച്ച് തുഫാൻ ലഹരി വിരുദ്ധ ബോധവത്കരണ പ്രതിജ്ഞയുമെടുത്തു. സമാപന ചടങ്ങ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷനായി. സർട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്തംഗം വൈ.രഞ്ജിത്ത് വിതരണം ചെയ്തു. ഭരണിക്കാവ് എലിസ്റ്റർ ഹെത്ത് കെയർ ചെയർമാൻ ഷെഹിൻ ഷാ.എ മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL