കൊട്ടാരക്കര: യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിരോധം ഉയർത്തി എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ധവളപത്രവും കേരള ബഡ്‌ജറ്റും എന്ന വിഷയത്തിൽ ജില്ലയിലാകെ, ജൂലായ് 13,14,15 തീയതികളിൽ സായാഹ്ന സദസുകൾ സംഘടിപ്പിക്കുന്നു. കൊട്ടാരക്കരയിൽ നടന്ന സദസ് ജില്ലാ സെക്രട്ടറി ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. 13ന് രാമൻകുളങ്ങര, പുനലൂർ, കടപ്പാക്കട, ഇരവിപുരം, വെളുത്ത മണൽ, ചക്കുവള്ളി, ഓടനാവട്ടം, 14ന് ചടയമംഗലം, കുണ്ടറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, അഞ്ചൽ, പരവൂർ 15ന് എഴുകോൺ, ശീമാട്ടി (ചാത്തന്നൂർ), അഞ്ചാലുംമൂട്, ചവറ, കാരാളിമുക്ക് എന്നിവിടങ്ങളിൽ നടക്കുന്ന സായാഹ്ന സദസുകളിൽ എല്ലാ ജീവനക്കാരും, അദ്ധ്യാപകരും പങ്കെടുക്കണമെന്ന് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |