കൊല്ലം: പ്രമുഖ സംസ്കൃത പണ്ഡിതനും ആയുർവേദ വിശാരദനും നിർമ്മാണ തൊഴിലാളി നേതാവുമായിരുന്ന ടി.പി.പത്മനാഭൻ ആചാരിയുടെ സ്മരണ നിലനിറുത്താൻ സ്മാരക ട്രസ്റ്റും വിശ്വകർമ്മ വേദപഠന കേന്ദ്രവും അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖയും ആറ്റൂർ കളരിസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ടി.പി.പത്മനാഭൻ ആചാരി സ്മാരക സാഹിത്യ പുരസ്‌കാരം പ്രൊഫ. ജി.കെ.ശശിധരന് 26 ന് സമർപ്പിക്കും. കടപ്പാക്കട സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി.വിഷ്ണുനാഥ് പുരസ്കാരദാനം നിർവഹിക്കും. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ആദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |