കൊല്ലം: തൊഴിലുറപ്പ് മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് ജോലികൾ ഉടൻ തുടങ്ങണമെന്നും കൂലി കുടിശ്ശിക എത്രയും പെട്ടന്ന് നൽകണമെന്നുംതൊഴിലുറപ്പ് തൊഴിലാളിയൂണിയൻ (യു.ടി.യു.സി) ഇരവിപുരം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.പി. പ്രകാശ് അദ്ധ്യക്ഷനായി. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ. സജീവ് കുമാർ, മയ്യനാട് പഞ്ചായത്ത് അംഗം ശരണ്യ, ആർ.വൈ.എഫ് ദേശീയ കമ്മിറ്റി അംഗം ദീപാ മണി, യൂണിയൻ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗീത, ആർ.എസ്.പി ലോക്കൽ സെക്രട്ടറി നജീം, മണ്ഡലം കമ്മിറ്റി അംഗം രവീന്ദ്രൻ പിള്ള, ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സജീവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |