SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

ലഹരിവിരുദ്ധ ബോധവത്കരണം

കൊല്ലം: ലഹരി ഉപയോഗത്തിനെതിരെ യുവതലമുറയെ ബോധവത്കരിക്കാൻ കൊല്ലം ശ്രീ നാരായണ വനിത കോളേജ് എൻ.എസ്.എസ് യൂണിറ്റ് കെ.എൽ 7013 എ ആൻഡ് ബി നേതൃത്വത്തിൽ ടേൺ ദി പേജ്- ലീവ് ഡ്രഗ്സ് ബിഹൈൻഡ്' എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊല്ലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്. ദിവ്യ, എസ്. ജയലക്ഷ്മി, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ, ഡോ. എ.എസ്. രമ്യ എന്നിവർ സംസാരിച്ചു. ഹരി വിരുദ്ധ ക്യാമ്പയിനായ തൂഫാന്റെ ഉദ്ഘാടനവും പി. എൽ. വിജിലാൽ നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL