ക്ലാപ്പന: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി യു) ഓച്ചിറ കിഴക്ക് മേഖല കൺവെൻഷൻ ഓച്ചിറ തങ്കപ്പൻ സ്മാരക മന്ദിരത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ. സുബാഷ് ഉദ്ഘാടനം ചെയ്തു. നൂറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹരി ആചാരി സ്വാഗതം പറഞ്ഞു. നിർമ്മാണ തൊഴിലാളി യൂണിയൻ നേതാക്കളായ ആർ.ഗോപി, എ.സുമേഷ്, ബാബു കൊപ്പാറ എന്നിവർ സംസാരിച്ചു. നൂറുദ്ദീൻ പതാക ഉയർത്തി. ഭാരവാഹികളായി മനോജ് മേനോഹരൻ, (പ്രസിഡന്റ്), ഹാരിസ് അഹമ്മദ്, വി.സജീവ് (വൈസ് പ്രസിഡന്റുമാർ), ഹരി ആചാരി (സെക്രട്ടറി), വിശ്വൻ ഞക്കനാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |