SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

​കൊല്ലം: ചടയമംഗലം പോരേടം ചന്തമുക്കിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു തെറിച്ചുവീണ കോളേജ് വിദ്യാർത്ഥി​നി​ക്ക് ഗുരുതരമായി പരിക്കേറ്റു. നിലമേൽ എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി പോരേടം കൃഷ്ണവിലാസത്തിൽ ദേവികയാണ് (20) അപകടത്തി​ൽപ്പെട്ടത്.

ഇന്ന് രാവിലെ 8.40ഓടെയായിരുന്നു സംഭവം. ആറ്റിങ്ങൽ-പുനലൂർ റൂട്ടിലെ സ്ഥി​രം ബസ് ആയി​രുന്ന ജനത ബസിന് പകരം രണ്ടു ദിവസമായി സർവീസ് നടത്തുന്ന എ.എം.എസ് ബസിൽ നിന്നാണ് വിദ്യാർത്ഥിനി തെറിച്ചുവീണത്. ​തിരക്കേറിയ ബസിൽ ഡോറിന് സമീപം നിൽക്കുകയായിരുന്നു ദേവിക. ബസ് അമിതവേഗത്തി​ൽ പായുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ഡോറിന് സമീപത്തേക്ക് തെറിച്ച ദേവിക ഡോർ തുറന്നു പുറത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റ ദേവി​ക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL