SignIn
Kerala Kaumudi Online
Thursday, 27 August 2026 10.09 PM IST

ഡോ.സുരേഷ് മാധവിന് അവാർഡ്

കൊല്ലം: കരുനാഗപ്പള്ളി ശ്രീ നീലകണ്ഠ തീർത്ഥപാദസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ തീർത്ഥസ്വാമി സാഹിതീ പുരസ്കാരം ഗവേഷകനും എഴുത്തുകാരനുമായ ഡോ. സുരേഷ് മാധവിന് ലഭിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 20 ന് കരുനാഗപ്പള്ളി പുതിയകാവ് ഋഷി മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രൊഫ. വി. മധുസൂദനൻ നായർ സമ്മാനിക്കും. ആത്മീയ ചരിത്ര ഗവേഷണരംഗത്തെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. ടി.പി. ശങ്കരൻകുട്ടി നായർ , പ്രൊഫ.ജെ.ലളിത, ഡോ.സുകുമാർ കാനഡ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. വേദഗുരു സദാനന്ദ സ്വാമിയുടെ ആദ്യത്തെ ആധികാരിക ജീവചരിത്രo എഴുതിയത് പന്തളം എൻ.എസ്.എസ് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകനായ സുരേഷ് മാധവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL