കൊല്ലം: മാസ് ആർട്സ് സൊസൈറ്റി, ഒ.എൻ.വി മലയാള പഠന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. ആഗസ്റ്റ് 8 ന് രാവിലെ 9 ന് കൊല്ലം വി- പാർക്കിലാണ് മത്സരം. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്ന ക്രമത്തിലാണ് മത്സരങ്ങൾ. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, രക്ഷാകർത്താവിന്റെ ഫോൺ നമ്പർ, സ്‌കൂളിന്റെ പേര്, വിഭാഗം എന്നിവ രേഖപ്പെടുത്തി mass kollam @gmail.com എന്ന വിലാസത്തിൽ രജിസ്‌റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |