രൊട്ടാരക്കര: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് നെല്ലിക്കുന്നം എൽ.എം.എസ് എൽ.പി സ്കൂളിന് സ്കൂൾ ബസ് അനുവദിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ഡേവിഡ് ഹാബേൽ അദ്ധ്യക്ഷനായി. കൊല്ലം കൊട്ടാരക്കര ഇടവക ബിഷപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്പ് ജോസ് ജോർജ് മുഖ്യ സന്ദേശം നൽകി. ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് സി.എം കിഡ് സ്കോളർഷിപ്പ് വിജയി വൈഗ വിജേഷിനെ ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു, വാർഡ് കൗൺസിലർ തോമസ് കടലാവിള, കെ.ജി. റോയി തുടങ്ങിയവർ സംസാരിച്ചു. നിബു ജേക്കബ് വർക്കി. സ്വാഗതവും പ്രഥമാദ്ധ്യാപിക പാർവ്വതി എസ്.പിള്ള നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |