കൊല്ലം: വ്യക്തിത്വ വികസനവും അതോടൊപ്പം ഒരു ജോലി എന്ന സ്വപ്‌നവും കാണുന്ന യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡോൺ ബോസ്കോ ടെക് സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കായി ഐ.ടി കസ്റ്റമർ കെയർ എക്സിക്യുട്ടിവ് കോഴ്സാണ് നടത്തുന്നത്. മികച്ച പരിശിലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകുന്നതിനൊപ്പം പ്രമുഖ കമ്പനികളിൽ ജോലിക്കുള്ള അവസരം ലഭ്യമാക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിലവസരം ഉറപ്പാണ്. ഫോൺ: 7994553662, 8891924337, 9072467032.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |