
കൊല്ലം: ആസൂത്രണ മികവിന്റെ കുറവ് മൂലം രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയെന്നും സാമൂഹിക നീതിയും സാമ്പത്തിക സമത്വവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സയ്ദ് മുഹമ്മദ് തടിക്കാട് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. നാസിം വലിയവീടൻ, ഷാനവാസ് തടിക്കാട്, സഹിൽ സലഫി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സിദ്ദിഖ് കാവിലയ്യം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |