പരവൂർ: എസ്.പി.സി ദിനാഘോഷവുമായി ബന്ധപ്പെട്ട് പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂളിലെ എസ്.പി കേഡറ്റുകൾ വിശക്കുന്നവർക്ക് ഒരു നേരത്തെ അന്നവുമായെത്തി. നെടുങ്ങോലം രാമറാവു മെമ്മോറിയൽ ഗവ. താലൂക്ക് ഹോസ്പിറ്റലിലാണ് പൊതിച്ചോറ് വിതരണം ചെയ്തത്. പരവൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ എച്ച്. ആമിന, പരവൂർ എസ്.ഐ എം.എസ്. മനു എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സുധീർ ജേക്കബ്, കൗൺസിലർ വി.എസ്. രാജീവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ സുജാത, റെജില, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ജി. പ്രദീപ്, പി.ടി.എ പ്രസിഡന്റ് ജയകുമാർ, എം.പി.ടി.എ പ്രസിഡന്റ് രഞ്ജിനി, സി.പി.ഒ മാരായ പി.ആർ. ശ്രീതു, സരിഗ എസ്.ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |