
കൊല്ലം: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1500 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ സ്മൃതി സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദേശീയോദ്ഗ്രഥന പ്രതിജ്ഞ, തീവ്രവാദത്തിനും വർഗീയതയ്ക്കും ഭീകരവാദത്തിനുമെതിരായ ബോധവത്കരണം, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവ ഇന്ന് മുതൽ സെപ്തംബർ 15 വരെ നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |