ചാത്തന്നൂർ: ഉമയനല്ലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് പരിശോധനയ്ക്കെടുത്ത വെളിച്ചെണ്ണയ്ക്ക് നിലവാരമില്ലെന്ന ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50000 രൂപ ഫൈൻ ചുമത്തി. ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസർ കഴിഞ്ഞ 12ന് നടത്തിയ പരിശോധനയിൽ സാമ്പിൾ ശേഖരിച്ചിരുന്നു. നിലവാരമില്ലെന്ന് കണ്ടെത്തിയതോടെ കൊല്ലം ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകി. ആർ.ഡി.ഒ ആണ് പിഴ ചുമത്തി നിയമനടപടി സ്വീകരിച്ചത്. ഓണക്കാലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ മാർക്കറ്റിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ വ്യാപാരികൾ ബില്ലില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |