SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

വിപണിയിൽ തീവില

കൊല്ലം: ഓണം അടുത്തതോടെ സാധാരണക്കാരുടെ പോക്കറ്റ് ചോർത്തി വിപണി വില. അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും കേരളത്തിലെ കൃഷിനാശവും കാരണം പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഒരുപോലെ വില കുത്തനെ ഉയർന്നിരിക്കുകയാണ്.

സപ്ലൈ ചെയിനിലെ തടസങ്ങളും ലഭ്യതക്കുറവും മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് ഈ ഓണക്കാലത്ത് വിപണിയിൽ എല്ലാ സാധനങ്ങൾക്കും കനത്ത വിലയാണ് ഈടാക്കുന്നത്. പിരിയൻ മുളക്, ചെറിയ ഉള്ളി, പഞ്ചസാര തുടങ്ങിയവയ്ക്കൊപ്പം വിവിധ പച്ചക്കറികളുടെ വിലയും സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കുന്നു. ഓണം അടുക്കുന്നതോടുകൂടി വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

വില -ജൂലായ്-ആഗസ്റ്റ്

സവാള: 36-43

ചെറിയ ഉള്ളി: 41-48

പച്ചമുളക്: 65-77

വെളുത്തുള്ളി: 204-241

ആന്ധ്രാഅരി: 42.50-44, 44- 48.50

ഉണ്ട അരി: 46- 47

വടി അരി: 57- 59

മുളക്: 275- 300

പയർ: 105-135, 100-135

ഉഴുന്ന്: 110-130, 115-133

പഞ്ചസാര: 47- 52.50

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL