SignIn
Kerala Kaumudi Online
Thursday, 20 August 2026 4.21 PM IST

ചില ജില്ലകളിൽ ജോലി ചെയ്യാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും മടി: കെ മുരളീധരൻ

bishap-
ബെൻസിഗർ കോളേജ് ഒഫ് നേഴ്സിംഗ് ഡോക്ടറേറ്റ് ബിരുദദാന ചടങ്ങ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി, വിഷ്ണു മോഹൻ എം.എൽ.എ, ഫാ. ഷാനി ഫ്രാൻസിസ്, ഫാ. ബിനു തോമസ് തുപ്പാശ്ശേരി, വനമിത്ര ജേതാവ് ജേക്കബ്.എസ് മുണ്ടപ്പുളം, സിസ്റ്റർ ആൻസി ജോസഫ്, ഡോ. എൽ.ഷീജ, ഡോ. വി.പി.ബിനുത എന്നിവർ സമീപം

കൊല്ലം: കേരളത്തിൽ സർക്കാർ മേഖലയിൽ ചില ജില്ലകളിൽ ജോലി ചെയ്യാൻ ഡോക്ടർമാരും നഴ്സുമാരും മടി കാണിക്കുകയാണെയെന്ന് മന്ത്രി കെ.മുരളീധരൻ. എല്ലായിടത്തും ജോലി ചെയ്യാൻ എല്ലാവരും സന്നദ്ധരാകണം. വിശേഷിച്ച് പാവപ്പെട്ടവരും ആദിവാസികളും ഏറെയുള്ള മേഖലയിൽ.

കൊല്ലം ബെൻസിഗർ കോളേജ് ഒഫ് നഴ്സിംഗ് ഡോക്ടറേറ്റ് നേടിയവർക്കുള്ള ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.എച്ച്.ഡി ബിരുദധാരികളെ മന്ത്രി ആദരിച്ചു. കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അദ്ധ്യക്ഷനായി. വിഷ്ണു മോഹൻ എം.എൽ.എ, ഡി.എം.ഒ ഡോ. എ.എൽ.ഷീജ, ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശേരി, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ജേക്കബ്.എസ് മുണ്ടപ്പുളം, ഫാ. ഷാനി ഫ്രാൻസിസ്, ഫാ. ജോസഫ് ജോൺ, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി ജോസഫ്, ഡോ. കെ.ആർ.അനൂപ, ഡോ. സി.ജി.ജോസ്, ഡോ. വി.പി.ബിനുത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL