സചിവോത്തമപുരം: മഹാത്മാ അയ്യൻകാളി ജന്മദിന മഹോത്സവം 27, 28 തീയതികളിൽ സചിവോത്തമപുരം എസ്.സി.റസിഡൻസ് അസോസിയേഷന്റെയും വിവിധ സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി സ്മാരക മന്ദിരത്തിൽ നടക്കും. 27ന് വൈകിട്ട് 3.30ന് വിളംബര വാഹനജാഥ നിധിൻരാജ് നഗറിൽ നിന്ന് പുറപ്പെടും. 5.30ന് ജന്മദിന സുഹൃദ് സമ്മേളനം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യും. കെ.എൻ.മോഹനദാസ് അദ്ധ്യക്ഷത വഹിക്കും. കെ.ഡി.പി നേതാവ് ശശി പന്തളം മുഖ്യപ്രഭാഷണം നടത്തും. രാത്രി 9ന് കലാപരിപാടികൾ. 28ന് ഉച്ചകഴിഞ്ഞ് 2ന് ജന്മദിന ഘോഷയാത്ര കേളൻകവലയിൽ നിന്ന് പുറപ്പെട്ട് 5ന് മഹാത്മാ അയ്യൻകാളി സ്മാരകമന്ദിരത്തിൽ എത്തിച്ചേരും. 5.30ന് ജന്മദിന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ പി.എസ് പ്രേംസാഗർ അദ്ധ്യക്ഷത വഹിക്കും. വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ ജന്മദിനസന്ദേശം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |