കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരി അബദ്ധത്തിൽ മറന്നുവെച്ച 63,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറി ക്ലീനിംഗ് ജീവനക്കാരി മാതൃകയായി. റെയിൽവേ സ്റ്റേഷനിൽ ശുചീകരണ ജോലിക്കിടെ സജിനിക്ക് ബാഗ് ലഭിക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ ഗണ്യമായ തുക ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ബാഗിലുണ്ടെന്ന് മനസ്സിലായി. ഇവ സ്വന്തം കൈവശം സൂക്ഷിക്കാതെ ഉടൻ തന്നെ ആർ.പി.എഫ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.
ബാഗ് ഏറ്റുവാങ്ങിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകളും അന്വേഷണങ്ങളും നടത്തി ബാഗിന്റെ ഉടമ തളങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുവാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബാഗും അതിലുണ്ടായിരുന്ന 63,000 രൂപയും മറ്റ് സാധനങ്ങളും സുരക്ഷിതമായി യഥാർത്ഥ ഉടമയെ തിരിച്ചേൽപ്പിച്ചു.
തളങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുവിന് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സജിനി ബാഗ് കൈമാറുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |