പരവൂർ: പിതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി വിട്ടയച്ച യുവാവ് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ. പൂതക്കുളം പുന്നേക്കുളം പുത്തൻവീട്ടിൽ ശരത്തിനെയാണ് (37) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മൂമ്മയുടെ വീടിന്റെ അയൽവാസിയാണ് പ്രതി. അമ്മൂമ്മയുടെ വീട്ടിൽ വന്ന കുട്ടിയെ പ്രതി വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് മൊഴി. പ്രതിയെ റിമാൻഡ് ചെയ്തു. 2024ൽ ആണ് പിതാവ് ശശിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇയാൾ അറസ്റ്റിലായത്. അടുത്തിടെ കോടതി ശിക്ഷയിൽ നിന്നൊഴിവാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |