SignIn
Kerala Kaumudi Online
Sunday, 13 September 2026 8.10 AM IST

മഹാജയന്തി ഘോഷയാത്ര ഇന്ന്, നഗരം പീതസാഗരത്തി​ലേക്ക്

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ172-ാമത് മഹാജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന മഹാഘോയാത്രയിൽ നഗരം പീതസാഗരമാകും. മഹാജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ദിവസങ്ങൾ മുമ്പേ നഗരവഴികളെല്ലാം പീത പതാകകളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.

ജയന്തി സമ്മേളന സ്ഥലമായ കൊല്ലം എസ്.എൻ കോളേജിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഇന്ന് രാവിലെ 8ന് പീതപതാക ഉയർത്തും. ജയന്തി ഘോഷയാത്ര വൈകിട്ട് 5ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്‌ണൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി.രമേഷ്, അഡ്വ. കെ. ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ നേതാജി ബി.രാജേന്ദ്രൻ, ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, ഷാജി ദിവാകർ, എം.സജീവ്, യൂണിയൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. എസ്. ഷേണാജി, ജി. രാജ്‌മോഹൻ, ഇരവിപുരം സജീവൻ, ട്രസ്റ്റ് ബോർഡ് മെമ്പർമാർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.

യൂണിയന്റെ നേതൃത്വത്തിൽ അലങ്കരിച്ച ഗുരുദേവ രഥം, 77 ശാഖകൾ, എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ബാനറിന് പിന്നിൽ ഗുരുദേവ രഥങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയ്ക്ക് പുറമേ പീതാംബര ധാരികളായ ശ്രീനാരായണീയരും അണിനിരക്കും. ഘോഷയാത്ര ചിന്നക്കട ആർ. ശങ്കർ സ്ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം, ചിന്നക്കട ഓവർ ബ്രിഡ്‌ജ്, റെയിൽവേ സ്റ്റേഷൻ വഴി സമ്മേളന വേദിയായ എസ്.എൻ കോളേജിലെത്തും.

സമ്മേളനം 6.30ന്

വൈകിട്ട് 6.30 ന് എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറയും. മന്ത്രി അഡ്വ. ബിന്ദുകൃഷ്‌ണ മുഖ്യ പ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജയന്തി സന്ദേശവും അഡ്വ. വിഷ്ണുമോഹൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡ്‌ ദാനവും നടത്തും. കൊല്ലം മേയർ എ.കെ. ഹഫീസും ഡെപ്യൂട്ടി മേയർ ഉദയ സുകുമാരനും ഘോഷയാത്രയുടെ സമ്മാനദാനം നിർവ്വഹിക്കും. തുടർന്ന് പ്ലസ്‌ടു ‌സ്കോളർഷിപ്പ് വിതരണം നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ്, വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്.സുലേഖ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്.അഭിലാഷ് എന്നിവർ സംസാരിക്കും. ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ

നന്ദി പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL