SignIn
Kerala Kaumudi Online
Friday, 28 August 2026 2.15 AM IST

പാർക്കിംഗ് സ്ഥലം ഇരുട്ടിൽ

അഞ്ചാലുംമൂട്: ഓണത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഒരുക്കിയ പാർക്കിംഗ് ഏരിയയിൽ വെളിച്ചമില്ല. അഞ്ചാലുംമൂട് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ താത്കാലിക പാർക്കിംഗിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇരുട്ടായതിനാൽ പാർക്കിംഗ് ഏരിയയ്ക്ക് പുറത്ത് വാഹനം നിറുത്തിയവയുടെ ഫോട്ടോയെടുത്ത് പിഴ ഈടാക്കിയതായും പരാതിയുണ്ട്. കുണ്ടറ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുന്നവർക്കും വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടിവരുന്നത് ദുരിതമാണ്. സാധനങ്ങൾ വാങ്ങി മടങ്ങുന്ന ഉപഭോക്താക്കൾക്ക് ഇതുമൂലം അധികദൂരം നടക്കേണ്ട സ്ഥിതിയാണ്. ഓണത്തോടനുബന്ധിച്ച് 30വരെയാണ് ഇവിടെ താത്കാലിക പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL