
പുനലൂർ: പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിറവന്തൂർ പി.എച്ച്.സിയിലെ പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷെർലി ഗോപിനാഥ് നിർവഹിച്ചു. ചാച്ചിപ്പുന്ന കീരിക്കൽ എബ്രഹാം ജോസഫ് (തമ്പച്ചായൻ) ഓണക്കിറ്റുകൾ സംഭാവന ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നജീബ് ഖാൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്.ദീപ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.മായ, വാർഡ് മെമ്പർമാരായ രാജേഷ്.പി.രാഘവൻ, പി.ഹുനൈസ്, എം.ബി.സാഹിബ്, ടി.ബിജി മെഡിക്കൽ ഓഫീസർ ലിജോ തുടങ്ങിയവർ പങ്കെടുത്തു. പാലിയേറ്റിവ് നഴ്‌സ് രമ്യ നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |