SignIn
Kerala Kaumudi Online
Monday, 21 September 2026 1.13 PM IST

നാടെങ്ങും ഗുരുസ്മരണ പുതുക്കി ജയന്തി ദിനാഘോഷം

കൊട്ടാരക്കര: നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ആർ. ശങ്കർ സ്മാരക താലൂക്ക് യൂണിയനും ശാഖായോഗങ്ങളും പോഷക സംഘടനകളും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ജയന്തി ദിനാചരണം വിപുലമായി നടത്തി. താലൂക്ക് യൂണിയൻ മന്ദിരത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പ്രാർത്ഥന, ഗുരുപൂജ, ഗുരുഭാഗവത പാരായണം, പുഷ്പാർച്ചന എന്നിവ നടന്നു.

 കൊട്ടാരക്കര ടൗൺ 852-ാം നമ്പർ ശാഖാമന്ദിരത്തിൽ രാവിലെ പതാക ഉയർത്തി. തുടർന്ന് ഗുരുദേവന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന, സമൂഹപ്രാർത്ഥന, ഗുരുപൂജ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് പി.ആർ. ഉദയകുമാർ, വൈസ് പ്രസിഡന്റ് ദുർഗ്ഗാ ഗോപാലകൃഷ്ണൻ, സെക്രട്ടറി സുദേവൻ, സന്തോഷ് അവണൂർ, രാജശേഖരൻ, മോഹനൻ ആദിയഴികത്ത്, ഉഷാ വിപിൻ, ജയലത, സൂര്യരാജ് തുടങ്ങിയവർ പങ്കെടുത്തു.

 5503-ാം നമ്പർ മാരൂർ ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായ ഗുരുസ്മരണയോടെ നടന്നു. ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എസ്. രമണൻ, യൂണിയൻ കമ്മിറ്റി അംഗം കുടവട്ടൂർ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

 കടയ്ക്കോട് 790-ാം നമ്പർ ശാഖയിലെ ആഘോഷങ്ങൾ ഗുരുപൂജ, സമൂഹപ്രാർത്ഥന, പുഷ്പാർച്ചന എന്നീ ചടങ്ങുകളോടെ നടന്നു. ശാഖാ പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി സജിത്കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ലീലാമണി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

 കുടവട്ടൂർ ശാഖയിലെ ആഘോഷങ്ങൾക്ക് യൂണിയൻ കമ്മിറ്റി അംഗം സി. ശശിധരൻ, ശാഖാ സെക്രട്ടറി ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.

 കളപ്പില ശാഖയിലെ ചടങ്ങുകൾ യൂണിയൻ സെക്രട്ടറി അഡ്വ. എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇൻ-ചാർജ് സതീശൻ, സെക്രട്ടറി പ്രജിത് എന്നിവർ നേതൃത്വം നൽകി.

 മരുതമൺപള്ളി ശാഖയിൽ ശാഖാ പ്രസിഡന്റ് വരദരാജൻ, സെക്രട്ടറി പ്രദീപ് കുമാർ എന്നിവരും, പെരുങ്കുളം ശാഖയിൽ ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ, സെക്രട്ടറി വിജു എന്നിവരും, കരിങ്ങന്നൂർ ശാഖയിൽ പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി ജഗജീവൻ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL