കടയ്ക്കൽ: കടയ്ക്കൽ ഗുരുസാഗരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ 172-ാം ശ്രീനാരായണ ഗുരുദേവ ജയന്തി സന്ദേശയാത്ര നടത്തി. ഗുരുദേവ ചിത്രം വഹിച്ച വാഹനം, ചെണ്ട മേളം എന്നിവയുടെ അകമ്പടിയോടെ ഗുരുസാഗരം ഓഫീസിൽ നിന്ന് ആരംഭിച്ച്, കടയ്ക്കൽ ടൗൺ ചുറ്റി വിപ്ലവ സ്മാരകത്തിന് മുന്നിൽ സമാപിച്ചു.
ഗുരുസാഗരം കുടുംബാംഗങ്ങൾ പങ്കെടുത്തു. മധുര വിതരണത്തിന് ശേഷം ഗുരുദേവ പ്രാർത്ഥനയും നടത്തി. കെ.എസ്.വിജയകുമാർ, സി.ആർ.വിജയൻ, വി.എസ്.സനൽ കുമാർ, ഷീജ ആറ്റുപുറം, എസ്.ജയശ്രീ, അരുളി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |