SignIn
Kerala Kaumudi Online
Monday, 21 September 2026 6.15 PM IST

ദേശീയപാതയിൽ നീണ്ടകരയിൽ അപകടകരമായി മീൻവെള്ളം ഒഴുക്കി കണ്ടെയ്നർ വാഹനം

ചവറ : ദേശീയപാതയിൽ നീണ്ടകര-ശക്തികുളങ്ങര ഭാഗത്ത് രാത്രി പത്തരയോടെ യാത്രക്കാർക്ക് ഭീഷണിയായി മീൻവെള്ളം ഒഴുക്കി കണ്ടെയ്നർ വാഹനം. നീണ്ടകരയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോയ വാഹനത്തിൽ നിന്നാണ് അസഹ്യമായ ദുർഗന്ധം വമിക്കുന്ന മീൻവെള്ളം റോഡിലേക്ക് ഒഴുകിയത്.

റോഡിൽ മീൻവെള്ളം പടർന്നതോടെ പുറകിൽ വന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനക്കാർ തെന്നിവീഴുന്ന അവസ്ഥയിലായിരുന്നു. രാത്രികാലങ്ങളിൽ പൊലീസിന്റെയോ കോസ്റ്റൽ പൊലീസിന്റെയോ പെട്രോളിംഗ് ഉണ്ടായിട്ടും ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL