SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.02 AM IST

ചവറ മുഖംമൂടി ജംഗ്ഷനിൽ, 'മുഖംമൂടി' മോഷണം

ചവറ: ഹെൽമെറ്റും സാന്താക്ലോസിന്റെ മുഖംമൂടിയും ധരിച്ചെത്തിയ രണ്ടുപേർ തുണിക്കടയുടെ ചില്ല് തകർത്ത് വസ്ത്രങ്ങൾ കവർന്നു. ചവറ മുഖംമൂടി ജംഗ്ഷനിലെ തേവലക്കര പാലക്കൽ സീനത്ത് നിവാസിൽ എസ്.ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഈ മാസം 30ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കടയുടെ പുറത്തെ ചില്ലുകൂട് ചവിട്ടിത്തകർത്താണ് ഡിസ്പ്ളേ ചെയ്തിരുന്ന വസ്ത്രങ്ങൾ മോഷ്ടിച്ചത്. പുലർച്ചെ നാലോടെ പ്രദേശവാസിയാണ് മോഷണവിവരം ഷാനവാസിനെ അറിയിച്ചത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ രണ്ടുപേർ ബൈക്കിലെത്തുന്നതും ഒരാൾ ബൈക്കിൽ കാത്തുനിൽക്കുമ്പോൾ മറ്റൊരാൾ ഇറങ്ങി ചില്ല് ചവിട്ടിത്തകർത്ത് വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുന്നതും വ്യക്തമാണ്. ഒരാൾ ഹെൽമെറ്റും മറ്റൊരാൾ സാന്താക്ലോസിന്റെ മുഖംമൂടിയുമാണ് ധരിച്ചിരുന്നത്. ബൈക്കിന് നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. പിന്നാലെ സമീപത്തെ മറ്റൊരു സ്ഥാപനത്തിലും മോഷണം നടന്നതായി വിവരമുണ്ട്. 10000രൂപയുടെ നഷ്ടമുണ്ടായതായി ഷാനവാസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിൽ ചവറ പൊലീസ് കേസെടുത്തു. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL