കരുനാഗപ്പള്ളി: 'മാറ്റം അനിവാര്യമാണ്' എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച ഡൽഹി ചലോ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരുനാഗപ്പള്ളിയിൽ പ്രകടനം നടന്നു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരുനാഗപ്പള്ളി ടൗണിൽ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം കരുനാഗപ്പള്ളി ടൗൺ ചുറ്റി പാർട്ടി ഓഫീസിന് സമീപം സമാപിച്ചു.
പാർട്ടി നേതാക്കളായ ആർ. രവി, കെ. ശശിധരൻപിള്ള, യു. കണ്ണൻ, മുഹമ്മദ് കുഞ്ഞ്, അഡ്വ.ബി.മനു, പി. ശ്രീധരൻപിള്ള, പടിപ്പുരയിൽ ലത്തീഫ്, അബ്ദുൽ സലാം, സുപ്രഭ, നഗരസഭാ കൗൺസിലർ വിന്ധ്യ, ശിവാനന്ദൻ, അനിൽ ഹസ്സൻ, ബൈജു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |