കൊട്ടാരക്കര : കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു. ക്ഷേത്രം മേൽശാന്തി യു.വി.ബിനു പോറ്റിയിൽ നിന്ന് ആദ്യ കൂപ്പൺ ഏറ്റുവാങ്ങി ചലച്ചിത്ര നിർമ്മാതാവ് വിനായക എസ്. അജിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഈ മാസം 15നാണ് വിനായക ചതുർത്ഥി ഗണേശോത്സവം നടക്കുന്നത്. ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനോദ് കുമാർ, ക്ഷേത്രം കീഴ്ശാന്തി പ്രദീപ് നമ്പൂതിരി, ക്ഷേത്രോപദേശക സമിതി സെക്രട്ടറി എസ്. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, അംഗങ്ങളായ ജെ.ഗോപകുമാർ, പ്രദീപ് ജി. നായർ, അനിതകുമാരി, തുളസീധരൻ പിള്ള, പ്രേംകുമാർ, ബിജുകുമാർ, രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |