SignIn
Kerala Kaumudi Online
Thursday, 17 September 2026 7.02 AM IST

നെടുമ്പന ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

നെടുമ്പന: കളയ്ക്കൽ നെടുമ്പന ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ടമിരോഹിണി മഹോത്സവം നാലി​ന് നടക്കും. തന്ത്രി മുഖത്തല നീലമന ഇല്ലത്ത്‌ വൈകുണ്ഠം ജി. വിഷ്ണുദത്തൻ നമ്പൂതിരിയുടെയും മേൽശാന്തി മുഖത്തല വിഷ്ണുനാഥ് അയ്യരുടെയും മുഖ്യകാർമ്മികത്വത്തിലാണ് പൂജകൾ.

രാവിലെ 5ന് ഹരിനാമകീർത്തനവും നിർമ്മാല്യദർശനവും. 6.30ന് സോപാനസംഗീതം, 6.45ന് പാൽപ്പായസപ്പൊങ്കാല, 7ന് കളഭാഭിഷേകം. തുടർന്ന് ചുക്ക് കാപ്പിയും അവിൽപൊതിയും പ്രഭാതഭക്ഷണവും വിതരണം ചെയ്യും. 8 മുതൽ ഭാഗവതപാരായണവും ഉച്ചയ്ക്ക് 12 മുതൽ നാരായണീയ സദ്യയും ഉണ്ടാകും. വൈകീട്ട് 5ന് ഗജവീരൻ ഇളമ്പള്ളൂർ കൊച്ചുഗണേഷന്റെ അകമ്പടിയോടെ അഷ്ടമിരോഹിണി ശോഭായാത്രയും ഉറിയടിയും. ശോഭയാത്രയിൽ പങ്കെടുക്കുന്ന ബാലികാ ബാലന്മാർ വൈകി​ട്ട് 5ന് മുൻപായി ക്ഷേത്രത്തിലും താലപ്പൊലി, വിളക്ക് ഏന്തുന്നവർ 6.15ന് മുൻപ് നെടുമ്പന ശ്രീ ഭുവനേശ്വരി ദേവീക്ഷേത്ര സന്നിധിയിലും എത്തിച്ചേരണം. വൈകി​ട്ട് 6.30ന് ഗാനസുധ, 6.45ന് ദീപാരാധന, ആകാശകാഴ്ച, വെടിക്കെട്ട്. 7.45ന് കഞ്ഞിസദ്യ, രാത്രി 12ന് വിശേഷാൽ അഭിഷേകവും പൂജയും. 14ന് വിനായക ചതുർത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മൂടപ്പൂജയും നടക്കുമെന്ന് ദേവസ്വം സെക്രട്ടറി എസ്. മോഹൻദാസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL