SignIn
Kerala Kaumudi Online
Monday, 21 September 2026 10.32 PM IST

കടവൂരിൽ 6ന് പുലിയിറങ്ങും!

കൊല്ലം: പെരിനാട് കലാവേദി സംഘടിപ്പിക്കുന്ന തൃശൂർ പുലികളി 6ന് നടക്കും. 40 പുലികളി കലാകാരൻമാരും 25 മേളക്കാരും 15 മെയ്യെഴുത്ത് കലാകാരൻമാരും ഉൾപ്പടെ 100 പേർ പങ്കെടുക്കും. രാവിലെ 8ന് മുരുകൻപിള്ള ഭൂതക്കാവ് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് കോട്ടയ്ക്കകം എൻ.എസ്.എസ് കരയോഗം ഗ്രൗണ്ടിൽ നിന്നു പുലിയിറക്കം നടത്തും. 3ന് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ നിന്നു പുലികളി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു ഫ്ളാഗ് ഒഫ് ചെയ്യും. കൗൺസിലർമാരായ റീജ സുഗുണൻ, ധന്യ രാജു, ആർ.മഹേഷ്, ബി.പ്രശാന്ത് എന്നിവർ പങ്കെടുക്കും. അഞ്ചാലുംമൂട്ടിലാണ് സമാപനം. രാത്രി 7ന് അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ.ഹഫീസ്, എം.എസ്.ഗോപകുമാർ എന്നിവർ സംസാരിക്കും. കലാവേദി ചെയർമാൻ ആർ.സജീവ് കുമാർ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ആർ.സജീവ് കുമാർ, സെക്രട്ടറി പി.ആർ.ബിജു, ആർ.ബിജു, കെ.എസ്.സജി, ആർ.രതീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL