SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.08 AM IST

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരോടൊപ്പം എം.എൽ.എ

കടയ്ക്കൽ: അധ്യാപകർ സമൂഹത്തിന് മാതൃകയാണെന്നും അവരിലൂടെയാണ് പുതിയ തലമുറ വാർത്തെടുക്കപ്പെടുന്നതെന്നും ചടയമംഗലം എം.എൽ.എ എം.എം.നസീർ പറഞ്ഞു. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുതിർന്ന അദ്ധ്യാപകരായ കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള, എസ്.എ. വാഹിദ് എന്നിവരെ എം.എൽ.എ. ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ആർ. പ്രഫുല്ലചന്ദ്രൻ നായർ അദ്ധ്യക്ഷനായി.

സെക്രട്ടറി നിസാം ചിതറ, സംസ്ഥാന കമ്മിറ്റിയംഗം പട്ടരുവിള വിജയൻ, എച്ച്. നാസർ, പി.ഒ. പാപ്പച്ചൻ, കോട്ടുക്കൽ രാമചന്ദ്രൻപിള്ള, വി. ശ്രീകണ്ഠൻ നായർ, എസ്. ഇബ്നു മസൂദ്, ഒ. സാമുവൽ കുട്ടി, എസ്. സുൽഫത്ത്, സി. ഗീവർഗീസ്, എസ്. ജാഫർ ഖാൻ, എസ്.ഷാജി , എൻ. ഭാസ്കരൻ പിള്ള, കെ.സക്കരിയ , ജേക്കബ് ആന്റണി, വി.ജെ. സുരേഷ്കുമാർ, ഷെരീഫുദീൻ, സി.ബൈജു , റെജി ജോർജ്, വടക്കതിൽ അൻസാരി, റെജി കൊപ്പത്തിൽ, പ്രസാദ് വയല, ബി. പ്രദീപ്, ഡി.സി. ബൈജു, എസ്. ബൈജു ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL