കരുനാഗപ്പള്ളി: എഴുത്തുകാരനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർഥം സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023–2026 കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് പരിഗണിക്കുന്നത്. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. നവംബർ അവസാനവാരം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. കഥാസമാഹാരത്തിന്റെ മൂന്ന് കോപ്പികൾ 25ന് മുമ്പായി ലഭിക്കണം. വിലാസം: കൺവീനർ, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി, ടൗൺ ക്ലബ്ബ്, കരുനാഗപ്പള്ളി-690518. ഫോൺ: 9447479905, 9447398718
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |