കാെട്ടാരക്കര: റബ്ബർ ബോർഡ് കൊട്ടാരക്കര റീജിയണൽ ഓഫീസും പൂവറ്റൂർ കിഴക്ക് റബ്ബർ ഉത്പാദക സംഘവും ചേർന്ന് കലയപുരത്ത് പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. റബ്ബർ ബോർഡ് കൊട്ടാരക്കര റീജണൽ ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കലയപുരം എൻ.ശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സരസ്വതി രാധാകൃഷ്ണൻ ക്ളാസ് നയിച്ചു. രവി രഞ്ജൻ കുമാർ, വി.മാധവൻ, ഗീതാ കുമാരി, രാജപ്പൻ ആചാരി, ജോൺ ഫിലിപ്പ് എന്നിവർ സംസാരിച്ചു. പട്ടികജാതി വിഭാഗക്കാർക്കാണ് പരിശീലനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |