കൊല്ലം: ഗവൺമെന്റ് മോഡൽ എച്ച്.എസ് ഫോർ ഗേൾസിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിക്കാനായി "സ്നേഹാദരവ്" സംഘടിപ്പിച്ചു. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. തേവള്ളി ഡിവിഷൻ കൗൺസിലർ ശൈലജ, പ്രധാനാദ്ധ്യാപിക ബേബി ചിത്ര, അന്നമ്മ എം.റെജീസ് എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് ലേഖ ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ മനോജ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ഷൈനി നന്ദിയും പറഞ്ഞു.
പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |